Elected Government Must Have Power: Supreme Court About Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതിയുടെ പിന്തുണ.കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരത്തില്‍ അമിതമായി കൈകടത്തുന്നു എന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പിന്തുണ നല്‍കിയത്.

ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരിക്കാനുള്ള അധികാരമുണ്ടെന്നും അല്ലെങ്കില്‍ ആ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രിയുടെ കേസ് വരുന്ന ജനുവരി 18ന് കോടതി വീണ്ടും പരിഗണിക്കും.

ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടിയാണ് അധികാരത്തിലെത്തിയത്. ഡല്‍ഹി സര്‍ക്കാരും ഗവര്‍ണര്‍ നജീബ് ജംഗും തമ്മില്‍ നല്ല ബന്ധമല്ല തുടരുന്നത്.

സര്‍ക്കാര്‍ എടുക്കുന്ന പ്രധാന തീരുമാനങ്ങളില്‍ ഗവര്‍ണര്‍ കൈകടത്തുന്നു എന്നും സര്‍ക്കാരിനെ തരംതാഴ്ത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായിയായി പ്രവര്‍ത്തിക്കുകയാണ് ജംഗ് എന്നുമാണ് കേജ്‌രിവാള്‍ പറയുന്നത്.

എന്നാല്‍ ഡല്‍ഹി ഒരു സംസ്ഥാനമല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഈ വാദം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്.

Top