എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകര സംഘടനകളാണന്ന് എളമരം കരീം

തിരുവനന്തപുരം : എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകര സംഘടനകളാണന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. മതപരിവര്‍ത്തനത്തിനെ പ്രോത്സാഹിപ്പിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളാണന്നും, ഇവരെ നയിക്കുന്നത് നിരോധിത സംഘടനയായ സിമി നേതാക്കന്മാരാണന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐയുമായി പഞ്ചായത്തുതല ബന്ധമുണ്ടാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു ,സംഘടനയ്ക്ക് കേരളത്തിന് പുറത്ത് ഇവര്‍ക്ക് ഒളിത്താവളമുണ്ടെന്നും പള്ളിക്കമ്മിറ്റികളില്‍ നിന്നും ഇവരെ മാറ്റിനിര്‍ത്തണമെന്നും കരീം കൂട്ടിച്ചേര്‍ത്തു.

Top