el clásico

മഡ്രിഡ്: സ്പാനിഷ് ലീഗിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സയ്ക്ക് വിജയം. മത്സരത്തില്‍ എക്‌സ്ട്രാ ടൈമിലെ മെസിയുടെ ഗോളിലൂടെയാണ് ബാഴ്‌സ വിജയിച്ചത്.

റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം.

ബ്രസീല്‍ താരം കസീമീറോയിലൂടെ റയല്‍ ആദ്യം വലകുലുക്കി. ഉടന്‍ മെസി ഗോള്‍ മടക്കി. 73 ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിറ്റിച്ചിലൂടെ ബാഴ്‌സ മുന്നിലെത്തി.

77 ാം മിനിറ്റില്‍ റയിലിന്റെ സെര്‍ജിയോ റാമോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും പകരക്കാരനായെത്തിയ ജെയിംസ് റോഡ്രിഗസ് ഉടന്‍ റയലിനെ ഒപ്പമെത്തിച്ചു. എക്‌സ്ട്രാ ടൈമില്‍ മെസിയുടെ സൂപ്പര്‍ ഗോളിലൂടെ ബാഴ്‌സ വിജയം നേടിയത്.

വിജയത്തോടെ 33 മത്സരത്തില്‍ നിന്ന് 75 പോയിന്റ് പട്ടികയില്‍ റയലിനൊപ്പമെത്തി. റയലിന് ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറവാണ്. മെസിക്കടക്കം നാലുപേര്‍ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടു.

Top