പൊലീസ് ലാത്തിച്ചാര്‍ജ് ; കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്‌

കൊല്ലം: കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെതിരെയാണ് വിദ്യാഭ്യാസ ബന്ദ്.

എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു.

പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിവീശുകയും, ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു, നിരവധിപേര്‍ക്ക് പരുക്കേറ്റു.

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി ഇന്ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അധ്യാപികമാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് മനംനൊന്താണ് ഗൗരി മൂന്നാംനിലയില്‍നിന്ന് ചാടിയതെന്ന അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

Top