പരീക്ഷയും മൂല്യനിര്‍ണയവും കൃത്യമായി നിറവേറ്റാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

pinarayi

കൊച്ചി: പരീക്ഷയും മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും അടക്കമുള്ള ചുമതലകള്‍ കൃത്യമായി നിറവേറ്റാന്‍ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം വലിയ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും കാലാനുസൃതമായ മികവ് ഉന്നതവിദ്യാഭ്യാസരംഗത്ത് കൈവരിക്കാനായോ എന്ന് ഗൗരവമായി വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍കലാശാലയ്ക്കുള്ള ചാന്‍സലേഴ്സ് പുരസ്‌കാരം കൊച്ചി സര്‍വകലാശാലയ്ക്ക് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിനും രാജ്യത്തിനും വേണ്ട പ്രതിഭകളാണ് നമ്മുടെ സര്‍വകലാശാലകളില്‍ രൂപമെടുക്കേണ്ടത്. സ്ഥാപനങ്ങള്‍ കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്യാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് പ്രയാസപ്പെടുന്ന സാഹചര്യത്തിന് അവസാനം കുറിക്കണം. ഇക്കാര്യത്തില്‍ ആര് വീഴ്ച്ച വരുത്തിയാലും മൊത്തം വിദ്യാഭ്യാസരംഗവും സംസ്ഥാനവുമാണ് ഫലം അനുഭവിക്കേണ്ടി വരുന്നത്. സര്‍വകലാശാലകളുടെ മികവ് നിശ്ചയിക്കുമ്പോള്‍ ഇക്കാര്യം കൂടി കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top