പശ്ചിമബംഗാളില്‍ മയക്കുമരുന്നും വിദേശ കറന്‍സികളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ARREST

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പ്രഗ്നാസ് പ്രദേശത്തു നിന്നും വന്‍ തോതില്‍ മയക്കുമരുന്നും വിദേശ കറന്‍സിയും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് രാജ്ദീപ് ശര്‍മ എന്ന പ്രദേശവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ പക്കല്‍ നിന്ന് 10.5 കിലോയോളം വരുന്ന വിലകൂടിയ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പിടിക്കപ്പെടുമ്പോള്‍ 92,000 രൂപയുടെ ഓസ്‌ട്രേലിയന്‍ ഡോളറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കോല്‍ക്കത്ത ജോയന്റ് കമ്മീഷണറാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും മയക്കുമരുന്ന് കണ്ടെത്തിയത്.

Top