2018-19 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7-7.5 ശതമാനം ഉയര്‍ച്ചയെന്ന് സാമ്പത്തിക സര്‍വെ

gdp

ന്യൂഡല്‍ഹി: 2019ല്‍ രാജ്യത്തിന്റെ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 7 – 7.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2018ലെ വളര്‍ച്ച 6.75 ശതമാനമാണന്നും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുക എന്നത് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഉയരുന്ന ഇന്ധനവില സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാവുമെന്നും, വ്യാവസായിക വളര്‍ച്ച 4.4 ശതമാനമാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥയ്ക്കു കുതിപ്പേകിയത് ജിഎസ്ടിയും ബാങ്ക് റീക്യാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഉദാരവത്ക്കരണവും ഉയര്‍ന്ന കയറ്റുമതിയുമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

തൊഴില്‍, വിദ്യാഭ്യാസം, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി അടക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top