രാജ്യത്തെ സാമ്പത്തികവളര്‍ച്ച 5.7 ശതമാനത്തിലേക്ക് താഴ്ന്നതായി കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികവളര്‍ച്ച 5.7 ശതമാനത്തിലേക്ക് താഴ്ന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദവര്‍ഷത്തിലെ കണക്കനുസരിച്ചാണ് സാമ്പത്തിക വളര്‍ച്ച താഴ്ന്നതായി കണ്ടെത്തിയത്.

കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയമാണ് മൊത്ത ആഭ്യന്തര ഉത്പാദന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഇത് 7.9 ശതമാനമായിരുന്നു.

ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കുന്നത് മുന്‍കൂട്ടിക്കണ്ട് കൊണ്ട് ഉത്പാദനം കുറച്ചതും നോട്ട് അസാധുവാക്കലുമൊക്കെ വളര്‍ച്ചനിരക്കില്‍ ഇടിവുണ്ടാകാന്‍ കാരണമായി.

Top