East Bengal inflicts heavy defeat on Bengaluru FC

ബംഗളൂരു: റോബിന്‍ സിംഗിന്റെ ഇരട്ട ഗോളിന്റെ മികവില്‍ 3-1ന് നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ ഐ ലീഗ് ഫുട്‌ബോളിന്റെ ഒന്നാംസ്ഥാനത്തെത്തി.

അഞ്ചു മിനിറ്റിന്റെ ഇടവേളയിലായിരുന്നു റോബിന്‍ സിംഗിന്റെ ഗോളുകള്‍. 23-ാം മിനിറ്റില്‍ ഇവാന്‍ ബുക്കന്‍യായുടെയായിരുന്നു ആദ്യ ഗോള്‍. സി.കെ. വിനീതാണ് ബംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.

വിജയത്തോടെ 11 കളികളില്‍ 24 പോയിന്റ് നേടി ലീഗില്‍ നിലവില്‍ ഒന്നാംസ്ഥാനത്തെത്താണ് ഈസ്റ്റ് ബംഗാള്‍. ഐസ്വാള്‍ എഫ്‌സിയാണ് രണ്ടാമത്.

Top