earthquake in nepal

earthquake

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ന് രാവിലെ രണ്ടു ഭൂചലനമുണ്ടായി. രാവിലെ 9.22നുണ്ടായ ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തി.

10.06 ഓടായണ് രണ്ടാം ചലനമുണ്ടായത്. 4.7 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു ഇത്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ആളുകള്‍ പരിഭ്രാന്തരായി.

2015ല്‍ 8,850 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങളാണ് ഇന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ എല്ലാം അടച്ചു. പഴക്കം ചെന്ന കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Top