ഭൗമ മണിക്കൂര്‍ ; സംസ്ഥാനത്ത് ശനിയാഴ്ച ഒരു മണിക്കൂര്‍ വൈദ്യുത വിളക്കുകള്‍ അണച്ചിടും

earth-hour

തിരുവനന്തപുരം: ഭൗമ മണിക്കൂർ ആചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സംസ്ഥാനത്ത് ശനിയാഴ്ച ഒരു മണിക്കൂർ വൈദ്യുത വിളക്കുകൾ അണച്ചിടുന്നു. ഭൗമ മണിക്കൂർ രാത്രി 8.30നും 9.30 നും ഇടയിലാണ്. ഉർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടാണ് ലോകവ്യാപകമായി ഭൗമ മണിക്കൂറിൽ വിളക്കുകൾ അണച്ചിടുക.

വീടുകളിലും ഓഫീസിലും അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകളും വൈദ്യുത ഉപകരണങ്ങളും അണച്ച് ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാകണമെന്നാണ് ഗവർണർ ജസ്റ്റിസ് പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോടും സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചിരിക്കുന്നത്.

Top