ലണ്ടനില്‍ ഇ-സിഗരറ്റ് പൊട്ടിത്തെറിച്ചു; യുസ്റ്റണ്‍ റെയില്‍വേ സ്റ്റേഷന്‍ ഒഴിപ്പിച്ചു

ലണ്ടന്‍: ലണ്ടനിലെ യുസ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം.

പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 7.40നാണ് സംഭവം. യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഇ-സിഗരറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.

അതേസമയം സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

റെയില്‍വേ സ്റ്റേഷന്‍ ഒഴിപ്പിച്ച ശേഷം ബ്രിട്ടീഷ് ട്രാന്‍പോര്‍ട്ട് പോലീസ്(ബിടിപി) ഒന്നര മണിക്കൂറോളം പരിശോധന നടത്തി. സ്റ്റേഷനിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകളെല്ലാം താത്കാലികമായി നിര്‍ത്തിവച്ചു. ഇതോടെ നിരവധി യാത്രക്കാരാണ് സ്റ്റേഷനില്‍ കുടുങ്ങിയിരിക്കുന്നത്.

കാഴ്ചയില്‍ യഥാര്‍ഥ സിഗരറ്റിനെപ്പോലെ തോന്നിപ്പിക്കുന്ന ഇ-സിഗരറ്റ് ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉപകരണം ചൂടാകുമ്പോഴുണ്ടാകുന്ന ആവി ഉള്ളിലേക്കു വലിക്കുകയാണ് ചെയ്യുന്നത്. നിക്കോട്ടിനും കൃത്രിമ രുചികള്‍ക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇതില്‍ ഉപയോഗിക്കുന്നത്.

Top