dyfi worker harippad jishnu murder

Murder

ഹരിപ്പാട്: കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കരുവാറ്റ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ എട്ടംഗസംഘമാണ് ആക്രമിച്ചത്.

അക്രമികളെ കണ്ട ജിഷ്ണു ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അയല്‍വീടിന് സമീപത്തുവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top