മലപ്പുറത്ത് ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ മുസ്ലീം ലീഗ്

knife

മലപ്പുറം: മലപ്പുറത്ത് ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അക്ബറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്

താനൂര്‍ മേഖലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. കാലിനും കൈക്കും ഗുരുതരമായി വെട്ടേറ്റതായാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരുക്കേറ്റ ഇയാളെ അടിയന്തിര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top