ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വന്‍ തിരിച്ചടി

delhi

ന്യൂഡല്‍ഹി : ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വന്‍ തിരിച്ചടി.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകളടക്കം നാലില്‍ മൂന്ന് സീറ്റുകളാണ് എന്‍എസ്‌യു ഐ നേടിയത്.

2007 മുതല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പിയാണ് യൂണിയന്‍ നയിക്കുന്നത്.

എബിവിപിയുടെ രജത് ചൗധരിയെ എന്‍എസ്‌യു ഐയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ റോക്കി തുഷീദ് ആണ് പരാജയപ്പെടുത്തിയത്.

വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എന്‍.എസ്.യു.ഐയുടെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയം.

2012ലാണ് അവസാനമായി കോണ്‍ഗ്രസ് പിന്തുണയുള്ള എന്‍എസ്‌യു ഐ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്.Related posts

Back to top