ജമനി ഗണേശനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുള്ളി ദുല്‍ഖര്‍ സല്‍മാന്‍

ലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ അഭിനയ പാഠവത്താല്‍ തെലുങ്ക് ചലചിത്രലോകവും കീഴടക്കാന്‍ ഒരുങ്ങുന്നു.

പഴയകാലത്തെ മുന്‍ നിര നായികയായിരുന്ന ‘സാവിത്രി’യുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് ദുല്‍ഖറിന്റെ നായിക.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ സാവിത്രിയെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. ജമനി ഗണേശന്റേയും സാവിത്രിയുടേയും പ്രണയം പറയുന്ന ഒരു റൊമാന്റിക് ചിത്രമായിരിക്കും ഇതെന്ന്‌ സംവിധായകന്‍ പറയുന്നു.

പ്രണയത്തിന്റെ രാജാവ് എന്നറിയപ്പെടുന്ന ജമനി ഗണേശനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്.

ചിത്രം ആദ്യം തമിഴിയും തെലുങ്കിലും പ്രദര്‍ശനനത്തിനെത്തും. തമിഴില്‍ സാവിത്രിയായി സമാന്ത അഭിനയിക്കും.
ചിത്രത്തിന്റെ മലയാളപ്പതിപ്പും സംവിധായകന്റെ പരിഗണനയിലുണ്ട്.

Top