ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണുംകണ്ണും കൊള്ളയടിത്താല്‍ ;ചിത്രീകരണം ഉടന്‍

Dulquer

ലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.

രണ്ട് തമിഴ് ചിത്രങ്ങളാണ് ദുല്‍ഖര്‍ പുതിയതായി ഏറ്റെടുത്തിട്ടുള്ളത്.

ഇതില്‍ ഡെസില്‍ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കണ്ണുംകണ്ണും കൊള്ളയടിത്താല്‍ എന്നാണ്.

റൊമാന്റിക് കോമഡി എന്ന ഗണത്തില്‍ വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡല്‍ഹിയില്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഋതുപര്‍ണയാണ് ചിത്രത്തിലെ നായിക. ഡല്‍ഹി കൂടാതെ ഗോവയിലും ചെന്നൈയിലും ചിത്രത്തിന്റെ ഷൂട്ടിംഗുണ്ടാകും.

സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

Top