ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സോളോ’ ആഗസ്റ്റില്‍ തിയേറ്ററിലേക്ക്

Dulquer

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സോളോ ആഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തും.

സെയ്ത്താന്‍, ഡേവിഡ്, വസീര്‍ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരാണ് സോളോ യുടെ സംവിധായകന്‍.

അഞ്ച് കഥകളുടെ സമാഹാരമായ സോളോ ഒരു റൊമാന്റിക് ത്രില്ലര്‍ ആണ് .

ആന്‍ അഗസ്റ്റിന്‍, ആരതി വെങ്കിടേശ്, ശ്രുതി ഹരിഹരന്‍, ബോളിവുഡ് താരം ദിനോ മോറിയ, ധന്‍ഷിക, ദീപ്തി സതി, നേഹാ ശര്‍മ്മ തുടങ്ങി നിരവധി നായികമാരാണ് ചിത്രത്തില്‍ ഉള്ളത്.

മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍,സൗബിന്‍ ഷാഹിര്‍, സുഹാസിനി, നാസര്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

കൂടാതെ പ്രശസ്ത മ്യൂസിക്ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ഗോവിന്ദ് മേനോനും സിദ്ധാര്‍ത്ഥ് മേനോനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജോയ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ബിജോയ്‌യുടെ തന്നെ നിര്‍മ്മാണകമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ ദുല്‍ഖറിന്റെ വിവിധ ഗെറ്റപ്പുകള്‍ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരുടെ ആദ്യത്തെ മലയാള ചിത്രമാണ് ‘സോളോ’.

Top