ദുല്‍ഖര്‍ സൽമാൻ – ഇര്‍ഫാന്‍ ഖാന്‍ ചിത്രം; ചിത്രീകരണം ഊട്ടിയില്‍

ദുല്‍ഖര്‍ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 31ന് ഊട്ടിയില്‍ ആരംഭിക്കും.

യെ ജവാനി ഹെ ദിവാനി, 2 സ്റ്റേറ്റ്സ് എന്നീ ചിത്രങ്ങളുടെ സംഭാഷണമെഴുതിയ ഹുസൈന്‍ ദലാലിനൊപ്പം സംവിധായകന്‍ ആകാശ് ഖുറാന തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ എ ഗേള്‍ ഇന്‍ ദ സിറ്റി എന്ന വെബ്സീരീസിലൂടെ പ്രശസ്തയായ മിഥിലാ പാല്‍ക്കറാണ് നായിക.

റോണി സ്ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബംഗളുരുകാരനായ ഒരു യുവാവിന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

Top