ദുബായ് സഫാരി പാര്‍ക്കില്‍ നാല് ആഫ്രിക്കന്‍ ആനകള്‍ കൂടി എത്തി

ദുബായ്: ദുബായ് സഫാരി പാര്‍ക്കില്‍ നാല് ആഫ്രിക്കന്‍ ആനകള്‍ കൂടി എത്തി. ഒക്ടോബര്‍ മുതല്‍ ഇവര്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികളുടെ ഹൃദയം കവരും. സിംബാബേവേയില്‍ നിന്നും ഏപ്രീല്‍ അവസാനത്തോടെയാണിവര്‍ ദുബായിലേക്ക് എത്തിയത്. മൂന്ന് പിടിയാനകളും ഒരു കൊമ്പനുമാണ് പുതുതായി എത്തിയത്.

അതേ സമയം പ്രായമായതും രോഗബാധിതരുമായ മൃഗങ്ങളെ പുതിയ വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. മേയ് 15ന് അപ്‌ഗേഡ് ചെയ്യാനായി സഫാരി പാര്‍ക്ക് അടച്ചു പൂട്ടുന്നതിനും മൂന്നാഴ്ച മുന്‍പ് തന്നെ ആഫ്രീക്കന്‍ ആനകള്‍ പാര്‍ക്കില്‍ എത്തിയിരുന്നു. എന്നാല്‍ ഇവയെ സന്ദര്‍ശകര്‍ക്ക് കാണാനായി അനുവദിച്ചിരുന്നില്ല. പാര്‍ക്ക് വീണ്ടും തുറക്കുമ്പോള്‍ മുതലാകും ഇവയെ സന്ദര്‍ശകര്‍ക്ക് കാണാനാവുക.

Top