ലൈസന്‍സ് മാനുവല്‍ ആക്കുവാന്‍ ദുബായ് ആര്‍.ടി.എ അവസരം ഒരുക്കുന്നു

ദുബായ്: ചെറിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഓട്ടോ ലൈസന്‍സ് മാനുവല്‍ ആക്കി മാറ്റുവാന്‍ ദുബായ് ആര്‍.ടി.എ അവസരം നല്കുന്നു.

ഒക്ടോബര്‍ മാസം മുതലാണ് ഈ സൗകര്യം നിലവില്‍ വരുത്തുന്നതെന്ന് ആര്‍.ടി.എയുടെ ഡ്രൈവേഴ്‌സ് ലൈസന്‍സിങ് ഏജന്‍സി ഡയറക്ടര്‍ ജമാല്‍ അല്‍ സദ വ്യക്തമാക്കി.

ഇതിനായി പ്രത്യേക പരീക്ഷ പാസ്സാവണം. മാനുവല്‍ ഗിയര്‍ സമ്പ്രദായം ഉപയോഗിക്കുന്നതിലെ കഴിവായിരിക്കും പരിശോധിക്കുന്നത്.

ആദ്യ തവണ പരീക്ഷ പാസാകുവാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം കൊടുക്കും. എന്നാല്‍, ഇതിനായി പ്രത്യേക ക്ലാസുകളൊന്നും ഉണ്ടായിരിക്കില്ല.

Top