‘ബസ് ഓണ്‍ ഡിമാന്റ്’ ; പുതിയ സംരംഭവുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

bus on demand

സ് ഓണ്‍ ഡിമാന്റ് എന്ന പുതിയ സംരംഭവുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.). ദുബായിലെ അല്‍വര്‍ഖയിലും അല്‍ ബര്‍ഷയിലുമാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ മൂന്നുമാസത്തേക്ക് ബസ് ഓണ്‍ ഡിമാന്റ് സേവനം സൗജന്യമായിരിക്കും. ഒരു സ്മാര്‍ട്ട് ആപ്പ് വഴിയായിരിക്കും സേവനം നല്‍കുന്നത്. 18 സീറ്റുള്ള ബസുകളാണ് സര്‍വീസ് നടത്തുന്നത്.

വിവിധ റൂട്ടുകളില്‍ വ്യത്യസ്ത സമയങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് ആപ്പ് വഴി യാത്രക്കാരെ കയറ്റേണ്ടതും ഇറക്കേണ്ടതുമായ സ്ഥലങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും. കൂടാതെ യാത്രക്കാര്‍ക്കും ആപ്പ് വഴി ബസിന്റെ സമയവും റൂട്ടുമെല്ലാം മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. അടുത്തടുത്ത സ്ഥലങ്ങളിലേക്ക് ചെറുബസുകള്‍ വഴി സ്മാര്‍ട്ട് ഗതാഗതസൗകര്യമൊരുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

Top