പൊലീസുകാരില്ലാത്ത പൊലീസ് സ്‌റ്റേഷന്‍ വ്യാപകമാക്കാന്‍ ഒരുങ്ങി ദുബായ് നഗരം

police station

ദുബായ്: ദുബായ് നഗരത്തില്‍ പൊലീസുകാരില്ലാത്ത പൊലീസ് സ്‌റ്റേഷന്‍ വ്യാപകമാക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ആശയത്തിന് തുടക്കമിട്ടത്. ഈ ആശയം വിജയകരമായതിനാലാണ് ദുബായ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന ജോലികള്‍ ഉപകരണങ്ങള്‍ക്ക് വിട്ടുകൊടുത്തു കൊണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ക്രിയാത്മകമായ മേഖലയിലേക്ക് മാറ്റുന്നതിനുള്ള ആലോചനയാണ് നടക്കുന്നത്.

എന്നാല്‍, പൊലീസില്‍ നിന്ന് നിന്ന് ലഭിക്കേണ്ട 25 സേവനങ്ങള്‍ എല്ലാ ദിവസവും 24 മണിക്കൂറും ഇവിടെ ലഭ്യമാവുകയും ചെയ്യും. ദുബായ് നിവാസികള്‍ക്ക് ഇവിടെ തങ്ങളുടെ തിരിച്ചറിയല്‍ രേഖ സൈ്വപ്പ് ചെയ്താല്‍ ആറ് ഭാഷകളില്‍ കമ്പ്യൂട്ടര്‍ സേവനം ലഭ്യമാകും. എന്നാല്‍ പൊലീസിനെ കാണണമെന്നത് നിര്‍ബന്ധമാണെങ്കില്‍ അവര്‍ ഓണ്‍ലൈനില്‍ എത്തുകയും ചെയ്യും. ഇത്തരം പൊലീസ് സ്‌റ്റേഷനുകള്‍ വ്യാപകമാക്കാനാണ് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ആലോചിക്കുന്നത്.

Top