വാഗ്ദാനങ്ങള്‍ ലംഘിക്കുന്നു ; യൂബര്‍, ഒല ഡ്രൈവര്‍മാര്‍ പണിമുടക്കിലേയ്ക്ക്

UBER-OLA

ന്യൂഡല്‍ഹി: മാനേജ്‌മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ യൂബര്‍, ഒല ഡ്രൈവര്‍മാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലായിരിക്കും ഡ്രൈവര്‍മാര്‍ പണിമുടക്ക് നടത്തുന്നത്.

നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് തങ്ങളെ ഈ മേഖലയിലേക്ക് കമ്പനികള്‍ കൊണ്ടു വന്നതെന്നും എന്നാല്‍ ആ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിട്ടില്ലെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ചാര്‍ജുകള്‍ വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

Top