‘ഡ്രാമാ’; മോഹന്‍ലാല്‍-രഞ്ജിത്ത് ഒന്നിക്കുന്ന സിനിമയുടെ പേര് പുറത്തുവിട്ടു

drama

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ഡ്രാമാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. വിദേശത്തെ ഒരു ശവസംസ്‌കാര ചടങ്ങിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക.

കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, സുരേഷ് കൃഷ്ണ, ബൈജു എന്നിവര്‍ക്കൊപ്പം മൂന്ന് സംവിധായകരും ചിത്രത്തിലും കഥാപാത്രങ്ങളാകുന്നുണ്ട്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍ ആണ്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍.

Top