ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരണം

തിരുവനന്തപുരം: ദുബായ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്.

25ന് രാവിലെ സംസ്ഥാന മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവവുമായും ചര്‍ച്ച നടത്തും. ഷാര്‍ജ ഭരണാധികാരിയുടെ ബഹുമാനാര്‍ഥം രാജ്ഭവനില്‍ ഉച്ചവിരുന്നും നല്‍കും.

26ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡി. ലിറ്റ് സ്വീകരിക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംബന്ധിക്കും.

27ന് ലുലുഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയും സന്ദര്‍ശിക്കും. അന്ന് വൈകീട്ടാണ് മടക്കം.

Top