നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും മൊത്ത ആഭ്യന്തര ഉത്പാദനത്തിന് തിരിച്ചടിയാകും

manmohan-singh

ന്യൂഡൽഹി: കേന്ദ്രത്തിന്റെ  നോട്ട് നിരോധനവും ചരക്ക് സേവന നികുതി (ജി.എസ്.ടി)യും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് തിരിച്ചടിയാകുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.

ഈ നടപടികൾ രാജ്യത്തെ ചെറുകിട, അസംഘടിത മേഖലകളെ ബാധിക്കുമെന്നും ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക ഉത്പാദനത്തിന്റെ 40 ശതമാനവും ഈ മേഖലയിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ 90 ശതമാനം തൊഴിലവസരങ്ങളും അസംഘടിത മേഖലയിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് അസാധുവാക്കൽ നടപടി മൂലം ജി.ഡി.പിയിൽ രണ്ട് ശതമാനം കുറവ് വരുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

നോട്ട് നിരോധനത്തിനെതിരെ നേരത്തെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ രൂക്ഷ വിമർശനവുമായി മൻമോഹൻ സിംഗ് രംഗത്തെത്തിയിരുന്നു.

Top