double decker overnight ac train to be launched in july 1

ന്യൂഡല്‍ഹി: റെയില്‍വേ തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ എസി തീവണ്ടികള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു.

ഉത്കൃഷ്ട് എസി യാത്രി എക്‌സ്പ്രസ്(ഉദയ്) എന്ന് പേരിട്ടിട്ടുള്ള തീവണ്ടിയില്‍ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. ചായ, ശീതള പാനീയങ്ങള്‍, സ്‌നാക്‌സുകള്‍ എന്നിവ ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ വഴി ലഭ്യമാക്കും.

ഏറ്റവും തിരക്കേറിയ ഡല്‍ഹി – ലക്‌നൗ റൂട്ടിലാകും ആദ്യം തീവണ്ടി ഓടിക്കുക. തേഡ് എസി മെയില്‍ എക്‌സ്പ്രസ് തീവണ്ടികളിലെ യാത്രാ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുക. ജൂലായോടെ തീവണ്ടി ഓടിത്തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

വലിയ എല്‍സിഡി സ്‌ക്രീന്‍, വൈ ഫൈ സ്പീക്കര്‍ സംവിധാനം എന്നിവ ഓരോ കോച്ചിലും ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

Top