ഡാര്‍ജിലിംഗില്‍ ഇരട്ട സ്‌ഫോടനം, ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച നേതാവിനെതിരെ യുഎപിഎ

ഡാര്‍ജിലിങ്: ഡാര്‍ജിലിംഗില്‍ ശനിയാഴ്ച രാത്രിയുണ്ടായ ഇരട്ട ഗ്രനേഡ് ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന കണ്ടെത്തിയതിനേത്തുടര്‍ന്ന് ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) നേതാവ് ബിമല്‍ ഗുരുങ്ങിനെതിരെ യുഎപിഎ ചുമത്തി.

ഗുരുങ്ങിന്റെ കൂട്ടാളികള്‍ക്കെതിരെയും യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

കലിംപോങ് പോലീസ് സ്റ്റേഷനിലും ഡാര്‍ജിലിങ് പട്ടണത്തിലുമാണ് കഴിഞ്ഞദിവസം സ്‌ഫോടനങ്ങളുണ്ടായത്.

സ്‌ഫോടനത്തില്‍ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top