‘ഡോണ്ട് വറി കേരള’; ദൈവത്തിന്റെ സ്വന്തം നാടിനായി എ ആര്‍ റഹ്മാന്‍ ആലപിച്ച ഗാനം വൈറല്‍

ഓക്‌ലാന്‍ഡ്: കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് വേണ്ടി ഗാനം ആലപിച്ച് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാന്‍. അയല്‍ രാജ്യങ്ങളും അന്യഭാഷാ താരങ്ങളും കേരളത്തിന് വേണ്ടി പല രീതിയില്‍ സഹായങ്ങള്‍ എത്തിക്കുന്നതിനിടയിലാണ് റഹ്മാന്‍ കേരളത്തിന് വേണ്ടി ഗാനം ആലപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഗാനം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഓക്‌ലാന്‍ഡില്‍ നടന്ന സംഗീത നിശയിലാണ് സംഗീത മാന്ത്രികന്‍ കേരളത്തിനുള്ള കരുതല്‍ അറിയിച്ചത്. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് നമ്പറായ ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി ‘കേരള കേരള ഡോണ്ട് വറി കേരള’ എന്നാണ് അദ്ദേഹം പാടിയത്. ഹൃദയം നിറഞ്ഞ കൈയടികളോടെയാണ് ഗാനത്തിനെ ആരാധകര്‍ സ്വീകരിച്ചത്.

Top