കള്ളം പറയണ്ടാ: ഇന്റര്‍നെറ്റിലൂടെ ഡോക്ടര്‍ പുറകെ തന്നെയുണ്ട്‌

ചികിത്സയ്‌ക്കെത്തുന്ന രോഗിയെ ചികിത്സിച്ച ശേഷവും ഡോക്ടര്‍മാരില്‍ ആറില്‍ ഒരാളെങ്കിലും റോഗിയെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുമെന്ന് റിപ്പോര്‍ട്ട്.

യുഎസിലും കാനഡയിലും പല ഡോക്ടര്‍മാരും രോഗിയെ കുറിച്ച് കൂടുതലറിയുന്നതിനായി അവരുടെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം സന്ദര്‍ശിക്കുന്നതായി ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

2014ലാണ് ഓസ്‌ട്രേലിയയില്‍ പഠനം ആരംഭിച്ചത്. ജയിംസ് ബ്രൌണ്‍ എന്ന ഗവേഷകനാണ് ഇതിനെകുറിച്ചുളള പഠനം നടത്തിയിരിക്കുന്നത്.

എന്നാല്‍ രോഗികളെ കുറിച്ചുളള വിവരങ്ങള്‍ ലഭിക്കാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടുമ്പോള്‍ തെറ്റായ വിവരങ്ങള്‍ ലഭിക്കാനുളള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പും പഠനത്തില്‍ പറയുന്നു.

രോഗികളുടെ വിവരങ്ങളറിയുന്നതിന് ഈ മാര്‍ഗ്ഗം സഹായിക്കുമെന്ന് 37.8 ശതമാനം ഡോക്ടര്‍മാര്‍ പറയുമ്പോള്‍, 35.6 ശതമാനം ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ അന്വേഷണത്തോട് നിഷ്പക്ഷത പാലിക്കുകയും, 26.7 ശതമാനം പേര്‍ വിയോജിക്കുകയും ചെയ്തു.

Top