കൃത്രിമത്വം കാണിച്ച് അക്കൗണ്ട് ഉണ്ടാക്കണ്ട ;കുട്ടികള്‍ക്ക് മെസ്സഞ്ചര്‍ കിഡ്‌സുമായി ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിന്റെ ചെറിയ പതിപ്പ് എത്താന്‍ ഒരുങ്ങുന്നു.

കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ എത്തുന്ന ഈ പതിപ്പിന് മെസ്സഞ്ചര്‍ കിഡ്‌സ് എന്നാണ് പേര്.

നിലവില്‍ 6 മുതല്‍ 12വരെ വയസുള്ള കുട്ടികള്‍ക്ക് ഫെയ്‌സ്ബുക്കിലോ മെസ്സഞ്ചറിലോ അക്കൗണ്ട് ഉണ്ടാക്കുന്നതിന് അനുവാദമില്ല.

എന്നാല്‍ വയസില്‍ കൃത്രിമത്വം കാണിച്ച് നിരവധി കുട്ടികള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ മെസ്സഞ്ചര്‍ കിഡ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് മാതാപിതാക്കളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക എന്നതാണ്.

മെസ്സഞ്ചര്‍ കിഡ്‌സ് കുട്ടികളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്താലും ഇതിന്റെ പൂര്‍ണ്ണനിയന്ത്രണം മാതാപിതാക്കള്‍ക്കായിരിക്കും.

ഇതില്‍ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തുന്നതും മാതാപിതാക്കളായിരിക്കും.

വണ്‍ ടു വണ്‍ ഗ്രൂപ്പ് ചാറ്റ്, ചെല്‍ഡ് ഫ്രണ്ട്‌ലി മാസ്‌കുകള്‍, ഇമോജികള്‍, ജിഫ്, ഗെയിം എന്നിവയെല്ലാം മെസ്സഞ്ചറില്‍ ഉണ്ടാകും.

എന്നാല്‍, വീഡിയോ, ഫോട്ടോ എന്നിവ കുട്ടികള്‍ക്ക് പരസ്പരം അയക്കുവാന്‍ സാധിക്കില്ല.

Top