don’t liquor parcel from the bars; Supreme Cour

ന്യൂഡല്‍ഹി : ബാറുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം പാഴ്‌സലായി നല്‍കരുതെന്ന് സുപ്രീംകോടതി .മദ്യം പാഴ്‌സലായി നല്‍കരുതെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഹൈക്കോടതിക്കെതിരെ ബാറുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ബാറുടമകളുടെ ഹര്‍ജി കോടതി തള്ളി.

മദ്യം പാഴ്‌സലായി നല്‍കരുതെന്ന് പറഞ്ഞ കോടതി, മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റുകളില്‍ പോയാല്‍ പോരെയെന്നും ചോദിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

Top