സച്ചിനും കോഹ്‌ലിയും ഇന്ത്യയുടെ രത്‌നങ്ങള്‍; സച്ചിനുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍

sachikohli

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും വിരാട് കോഹ്‌ലിയേയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. അപൂര്‍വമായി ഉണ്ടാവുന്ന താരങ്ങളാണ് സച്ചിനും കോഹ്‌ലിയും. രണ്ട് പേരെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും പത്താന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

സച്ചിന്‍ ക്രിക്കറ്റ് ദൈവമെങ്കില്‍ അതിനേക്കാള്‍ ഉയരത്തിലാണ് വിരാട് കോഹ്‌ലിയെന്ന് ദക്ഷിണാഫ്രിക്കയിലെ പ്രകടനത്തിന് ശേഷം പലരും പുകഴ്ത്തിയിരുന്നു. അതേസമയം, കോഹ്‌ലി ഇനിയും വളരാനുണ്ടെന്നും സച്ചിന്‍ തന്നെ ഇതിഹാസമെന്നും മറ്റൊരു കൂട്ടര്‍. താരതമ്യം അനാവശ്യമെന്ന് നിലപാടുളളവരും നിരവധി. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഈ ചോദ്യം ശരിയല്ലെന്ന അഭിപ്രായക്കാരനാണ്.

സച്ചിനും കോഹ്‌ലിയും വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ചവരാണ്. രണ്ടുപേരും ഇന്ത്യയുടെ രത്‌നങ്ങളാണെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച വിരാട് കോഹ്‌ലിയെയും സംഘത്തെയും അഭിനന്ദിക്കാനും ഇര്‍ഫാന്‍ മറന്നില്ല.

Top