ശത്രുവിനെതിരെ അദൃശ്യമായ ഫൈറ്റർ ജെറ്റ് എഫ് -35 പുറത്തിറക്കാൻ ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : സിനിമകളിൽ കാണുന്ന അദൃശ്യമായ യുദ്ധ വിമാനങ്ങൾ അമേരിക്കൻ വ്യോമ സേനയ്ക്ക് സ്വന്തമാക്കുന്നു.

ശത്രുവിനെതിരെ മറഞ്ഞിരുന്ന് യുദ്ധം ചെയ്യുന്ന ഫൈറ്റർ ജെറ്റുകൾ അമേരിക്കയുടെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ശക്തി നൽകും.

പരമ്പരാഗത വിമാനങ്ങളെ അപേക്ഷിച്ച് എഫ് -35 ചെറുതാണ് . ശത്രുവിന് കണ്ടെത്താൻ കഴിയാത്ത വിധത്തിലുമാണ് ഫൈറ്റർ ജെറ്റ് നിർമ്മിക്കുന്നത്.

ഒക്ടോബർ മാസത്തിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദൃശ്യമായ ഫൈറ്റർ ജെറ്റ് വിമാനങ്ങളെ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്.

വിമാനങ്ങൾ നിർമ്മിക്കുന്നതിന് പ്രതീക്ഷിക്കുന്നതിലുമപ്പുറം ചിലവുകൾ ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു.

വ്യോമ സേനയ്ക്ക് വേണ്ടി നിരവധി വിമാനങ്ങൾ അമേരിക്ക വാങ്ങുന്നുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫൈറ്റർ ജെറ്റ് എഫ് -35 ആണെന്നും. സിനിമകളിൽ കാണുന്നത് പോലെ അദൃശ്യമായി യുദ്ധം ചെയ്യാൻ ഇവയ്ക്ക് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Top