പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം ; ഫോട്ടോഷൂട്ടും അഭിമുഖവും നിരസിച്ച് ട്രംപ്

trump

വാഷിംഗ്‌ടൺ : ടൈംസ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം തനിക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ഫോട്ടോഷൂട്ടും അഭിമുഖവും വേണ്ടെന്നു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

മാന്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കാനായി ടൈംസ് മാസിക വിളിച്ചിരുന്നു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും ഞാന്‍ സമ്മതിക്കണം. ഞാന്‍ അത് വേണ്ടെന്നു വച്ചു – ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

2016 ലെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഡൊണാള്‍ഡ് ട്രംപിനാണ് ലഭിച്ചത്.

പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന തലക്കെട്ടിലായിരുന്നു മാഗസിൻ പുറത്തിറക്കിയത്.

Top