മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രശംസനീയമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞു.

വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ വച്ചാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രശംസനീയമാണെന്ന് ട്രംപ് പറഞ്ഞു. മറ്റ് പലമേഖലകളിലും അദ്ദേഹത്തിന്റെ ഭരണപാടവം ശ്രദ്ധേയമാണ്. അദ്ദേഹത്തെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു- ട്രംപ് പറഞ്ഞു.

ഇന്ത്യ, അമേരിക്കയില്‍ നിന്ന് യുദ്ധോപകരണങ്ങല്‍ വാങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും ലോകരാജ്യങ്ങളില്‍ ഏറ്റവും നല്ല യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് അമേരിക്കയിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ട്രംപിന് നല്ല ധാരണയാണ് ഉള്ളതെന്നും മോദിയും പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യമാണ് അമേരിക്ക, ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഏറെ നേട്ടങ്ങള്‍ ഉണ്ടാകും- മോദി പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തിന്‍ കീഴില്‍ അമേരിക്കയ്ക്ക് ഏറെ നേട്ടങ്ങല്‍ കൈവരിക്കാനാകുമെന്നും മോദി അഭിപ്രായപ്പെട്ടു.

വൈറ്റ്ഹൗസിലെത്തിയ മോദിയെ ട്രംപും ഭാര്യ മെലാനിയയും ചേര്‍ന്നാണ് സ്വീകരിച്ചത്.

Top