domestic air service in india

ന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ജനുവരിയില്‍ 25 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഡിസംബറില്‍ ഇത് 23.91 ശതമാനമായിരുന്നു.

2017 ജനുവരിയില്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്തത് 95.79 ലക്ഷം പേരാണ്.കഴിഞ്ഞ വര്‍ഷം ഇത് 76.55 ലക്ഷമായിരുന്നു. 25.91 ശതമാനം വളര്‍ച്ചയാണിതെന്നും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

താരതമ്യേന റെയ്റ്റ് കുറഞ്ഞ സ്‌പെയ്‌സ് ജെറ്റിലാണ് കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. 93.6 ശതമാനമായിരുന്നു അവരുടെ ശേഷി ഉപയോഗം. ഗോ എയര്‍ 90.8 ശതമാനം, ഇന്‍ഡിഗോ 90 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

Top