രേഖകള്‍ നഷ്ടമായ പ്രവാസികള്‍ക്ക് ഇളവുകള്‍ അനുവദിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

passport

അബുദാബി : പ്രളയ ദുരിതത്തില്‍ പാസ് പോര്‍ട്ട്, വിസ ,സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ നഷ്ടമായ പ്രവാസികള്‍ക്ക് ഇളവുകള്‍ അനുവദിക്കാന്‍ യു എ ഇ അധികൃതരുമായി ബന്ധപ്പെട്ട് ശ്രമിക്കുമെന്ന് യു എ ഇ യിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി വ്യക്തമാക്കി.

ഇന്ത്യന്‍ എംബസിയില്‍ ചേര്‍ന്ന യുഎഇയിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധി യോഗത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. യു എ ഇയില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് പോയി പ്രളയം കാരണം തിരിച്ചെത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തെയും എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോറിറ്റികളെയും സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിഭവ സമാഹരണവും സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. സാമ്പത്തിക സഹായം ചെയ്യുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, യുഎ ഇ പ്രഖ്യാപിച്ച റിലീഫ് പദ്ധതിയിലേക്കോ, പണം നിക്ഷേപിക്കണമെന്നും യോഗത്തില്‍ വ്യക്തമാക്കി.

Top