യുവതിയുടെ വയറ്റില്‍ നിന്നും ഒന്നര കിലോ ഗ്രാം മുടി നീക്കം ചെയ്ത് ഡോക്ടര്‍മാര്‍

ഇന്‍ഡോര്‍: ഇരുപത്തഞ്ചുകാരിയായ യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഒന്നര കിലോ ഗ്രാം മുടി.

ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ മുടി പുറത്തെടുത്തത്. വയറുവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്‍ഡോറിലെ മഹാരാജ യശ്വന്ത്റാവോ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു ശസ്ത്രക്രിയ.

മൂന്നു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് വയറ്റില്‍ നിന്നും മുടി നീക്കം ചെയ്തത്.

ഡോ. ആര്‍കെ മതൂറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന യുവതി നിരന്തരം മുടി വിഴുങ്ങിയതാണ് ഇത്രയും മുടി വയറ്റിലെത്താന്‍ കാരണമായതെന്നും , യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Top