വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ഡോക്ടര്‍ക്ക് 20,000 ദിര്‍ഹം പിഴ

ദുബൈ: വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്ത്യന്‍ ഡോക്ടര്‍ക്ക് 20,000 ദിര്‍ഹം പിഴ.

രോഗിക്ക് പുറം വേദനയുണ്ടെന്ന് കാണിക്കുന്ന വ്യാജ റിപ്പോര്‍ട്ട് നല്കിയതിനാണ് പിഴ. ആരോഗ്യ മന്ത്രാലയത്തിനെതിരായി മരുന്നും കുറിച്ചു നല്കിയിരുന്നു.

ഓഡിറ്ററായ ഈജിപ്ഷ്യന്‍ പൗരനാണ് ഡോക്ടറെ സമീപിച്ച് വ്യാജ മെഡിക്കല്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഒരു ക്രിമിനല്‍ കേസില്‍ സമര്‍പ്പിക്കാനായിരുന്നു ഈ മെഡിക്കല്‍ റിപോര്‍ട്ട്.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രോഗി ഈ മെഡിക്കല്‍ റിപോര്‍ട്ട് പ്രോസിക്യൂഷന്‍ മുന്‍പാകെ തെളിവായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണയ്ക്കിടയില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചു.

Top