തിയറ്ററുകളില്‍ പോയി സിനിമ കാണാതെ അഭിപ്രായം പറയരുതെന്ന് ബാലചന്ദ്ര മേനോന്‍

തിയറ്ററുകളില്‍ പോയി സിനിമ ഒരുവട്ടമെങ്കിലും കാണാതെ അഭിപ്രായം പറയുന്നതിലൂടെ മലയാള സിനിമയെ കൊലക്ക് കൊടുക്കുകയാണെന്ന് നടനും, സംവിധായകനുമായ ബാലചന്ദ്ര മേനോന്‍.

സോഷ്യല്‍ മീഡിയകള്‍ വഴി ഒരു കൂട്ടര്‍ നടത്തുന്ന വിലയിരുത്തലുകള്‍ കണക്കിലെടുക്കാതെ പ്രേക്ഷകര്‍ തിയറ്ററുകളില്‍ പോയി സിനിമ കാണണമെന്നും എങ്കിലേ ഇനിയുള്ള കാലത്ത് മലയാള സിനിമ രക്ഷപെടുകയുള്ളൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാള സിനിമാ മേഖല സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങള്‍ അഭിമൂഖീകരിക്കുന്നുണ്ട്. അതിലൊന്നാണ് സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള അഭിപ്രായ പ്രകടനങ്ങള്‍. സിനിമ കാണാതെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ഒരുവിഭാഗം സജീവമായി രംഗത്തുണ്ട്.

ഇവരുടെ പ്രവര്‍ത്തി മൂലം ഒരുവിഭാഗം തീയറ്ററുകളെ ബഹിഷ്‌കരിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. ഇത് സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരിലും വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top