ബര്‍ദുബായിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ എമിറേറ്റ്‌സും

ദുബായ്: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ത്യന്‍ സംസ്‌കാരത്തില്‍ മാത്രം ഒതുങ്ങുന്നതല്ലായെന്ന് വ്യക്തമാക്കുന്നതാണ് ബര്‍ദുബായിലെ ആഘോഷങ്ങള്‍.

എന്നാല്‍ വ്യത്യസ്തമായി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരും ബര്‍ദുബായിലെ ദീപ ശോഭയിലേക്കിറങ്ങി വന്നത് എല്ലാവരിലും കൗതുകമുണര്‍ത്തി.

പരമ്പരാഗതമായി അലങ്കരിച്ച പെട്ടികളില്‍ നൂറുകണക്കിനാളുകള്‍ക്ക് മധുരം നല്‍കിയാണ് എമിറേറ്റ്‌സ് ദീപാവലി ആഘോഷങ്ങളില്‍ പങ്കാളിയായത്.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് എമിറേറ്റ്‌സിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ ഒരാഴ്ച മുഴുവന്‍ പ്രത്യേക വിഭവങ്ങള്‍ നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇതിനുപുറമേയാണ് മധുരവുമായി ജീവനക്കാരുടെ സന്ദര്‍ശനം. എമിറേറ്റ്‌സിന്റെ ദീപാവലി ആഘോഷങ്ങളുടെ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടി.

Top