കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദം ; സിപിഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം പോരിലേക്ക്

cpm

മൂന്നാര്‍ : കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ഇടുക്കിയിലെ സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം പോരിലേക്ക് നീങ്ങുന്നു.

പരസ്യമായി അധിക്ഷേപിക്കുന്ന സിപിഎമ്മുമായി സഹകരിച്ച് പോകാനാകില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ നിലപാട്.

ഒന്നിച്ചു പോകാന്‍ താത്പര്യമില്ലെങ്കില്‍ സിപിഐ നേരിട്ടു പറയണമെന്നും സി.പി.ഐയ്ക്കതിരായ ആരോപണത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും മന്ത്രി എം.എം.മണി തിങ്കളാഴ്ച പറഞ്ഞിരുന്നു.

ജോയ്‌സ് ജോര്‍ജ് എം പി യുടെ പട്ടയം റദ്ദാക്കിയതിന്റെ പേരിലാണ് ഇടുക്കിയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.

Top