ഡിസ്‌പ്ലെ പരീക്ഷണങ്ങള്‍ ; എല്‍സിഡി മുതല്‍ എഎംഒഎല്‍ഇഡി വരെ

സ്മാര്‍ട്ട് ഫോണുകളുടെ യുഗമാണ് ഇപ്പോള്‍. പ്രതിദിനം പുതിയ മോഡലുകളെ വിപണിലിറക്കാനുള്ള മത്സരോട്ടത്തിലാണ് കമ്പനികള്‍.

അതോടൊപ്പം ഫോണില്‍ വ്യത്യസ്ത സവിശേഷതകളും പരീക്ഷിക്കുന്നുണ്ട്.

ഡിസ്‌പ്ലേ സംവിധാനങ്ങള്‍ എല്‍സിഡിയില്‍ നിന്ന് എല്‍ഇഡിയിലേക്കും പിന്നീട്‌ എഎംഒഎല്‍ഇഡിയിലേക്കുമുള്ള മാറ്റവും അത്തരമൊരു പരീക്ഷണമായിരുന്നു.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണുകള്‍ക്ക് എഎംഒഎല്‍ഇഡി ആണെങ്കില്‍ കൂടുതല്‍ ബാറ്ററി ബായ്ക്ക്പ്പ് ലഭിക്കും.

ടച്ച് സ്‌ക്രീനിലെ സ്പര്‍ശനങ്ങള്‍ തിരിച്ചറിയുന്ന എഎംഒഎല്‍ഇഡിയെ സൂപ്പര്‍ എഎംഒഎല്‍ഇഡി എന്നാണ്‌ വിളിക്കുന്നത്.

സ്മാര്‍ട്ട് ഫോണുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് ഒഎല്‍ഇഡിയാണ്.

ഒഎല്‍ഇഡി സാങ്കേതികവിദ്യയില്‍ ലൈറ്റ് റിഫ്രഷ് ഇടവേളകള്‍ കുറച്ചുകൊണ്ട് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്ന ആക്ടീവ് മെട്രിക്‌സ് ഡിസ്‌പ്ലേകളാണ് എഎംഒഎല്‍ഇഡി.

തെളിഞ്ഞ ചിത്രങ്ങള്‍ കുറഞ്ഞ വൈദ്യുതി ഉപയോഗം എന്നിവയാണ് ഇത്തരം സ്‌ക്രീനുകളുടെ പ്രത്യേകത.

Top