യുഎസ് തപാൽ വകുപ്പിന്റെ പുതിയ സ്റ്റാമ്പിൽ ഡിസ്‌നി കഥാപാത്രങ്ങൾ

DISNEY-VILLAN

ലോസ് ആഞ്ചലസ്: യുഎസ് തപാൽ സർവീസ് പുതിയ സ്റ്റാമ്പുകൾ പുറത്തിറക്കി. സാധരണ സ്റ്റാമ്പുകളിൽ നിന്നും വ്യത്യസ്തമാണ് പുതിയ സ്റ്റാമ്പുകൾ.

കുട്ടികളുടെ പ്രിയപ്പെട്ട ഡിസ്‌നി വില്ലൻ കഥാപാത്രങ്ങളാണ് സ്റ്റാമ്പിൽ ഉള്ളത്.

ഓരോ സ്റ്റാമ്പിലും നീല നിറത്തിനു പുറമെയാണ് കഥാപാത്രങ്ങളുടെ ചിത്രവും, ഇടത് വശത്ത് കഥാപാത്രത്തിന്റെ പേരും നല്‍കിയിരിക്കുന്നത്‌.

‘സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്രാഫ്‌സ്‌, പീറ്റർ പാൻ, സ്ലീപ്പിംഗ് ബ്യൂട്ടി, ദി ലയൺ കിംഗ്’ തുടങ്ങിയ അനിമേഷൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് സ്റ്റാമ്പിൽ ഇടം നേടിയിരിക്കുന്നത്.

2012-ലും യുഎസ് പോസ്റ്റൽ സർവീസ്, ടോയിംഗ് സ്റ്റോറി, മോണ്‍സ്‌റ്റേഴ്‌സ്‌, ഇൻക് തുടങ്ങിയ ഡിസ്നി കഥാപാത്രങ്ങളെ സ്റ്റാമ്പിൽ അവതരിപ്പിച്ചിരുന്നു.



Related posts

Back to top