ഓണര്‍ 9 ലൈറ്റ് സ്മാര്‍ട്‌ഫോണിന് 5100 രൂപ വിലക്കിഴിവ്

ണര്‍ 9 ലൈറ്റ് സ്മാര്‍ട്‌ഫോണ്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഒരവസരം ലഭിച്ചിരിക്കുകയാണ്. ‘ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സി’ ന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകുന്നത്. മൊത്തം 5100 രൂപയുടെ കിഴിവാണ് ഫോണിന് ലഭിക്കുക.

32 ജിബിയുടെ Glacier Grey വേരിയന്റ് ആണ് മൊത്തം 5100 രൂപയുടെ ഓഫറുകളുമായി ലഭ്യമാകുക. ഫോണിന്റെ യഥാര്‍ത്ഥ വില 13,999 രൂപയുള്ളത് 10,999 രൂപയാക്കിയിരിക്കുകയാണ്. ഇവിടെ ഓഫറില്‍ ലഭ്യമാകുന്ന തുകയില്‍ 3000 രൂപ ഡിസ്‌കൗണ്ട് ആയിത്തന്നെ ലഭിക്കും. ബാക്കിയുള്ളതില്‍ 1000 രൂപയോളം സാധാരണ എക്‌സ്‌ചേഞ്ച് ഇനത്തിലും 1100 രൂപയോളം എസ്ബിഐ ക്രെഡിറ്റ് ഉടമകള്‍ക്കും ലഭ്യമാകും. ഇത് കൂടാതെ സാധാരണ രീതിയിലുള്ള ഒരുപിടി മറ്റു ഓഫറുകളും ഈ മോഡലിന് ലഭ്യമാകും.

പതിനയ്യായിരം രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ സ്‌റ്റൈല്‍ മന്നനാണ് ഓണര്‍ 9 ലൈറ്റ്. പ്ലാസ്റ്റിക്, മെറ്റല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി, പ്രീമിയം ഹാന്‍ഡ്‌സെറ്റുകളിലേത് പോലെ പിന്നില്‍ തിളങ്ങുന്ന ഗ്ലാസ് പാനലാണ് ഫോണിലുള്ളത്. മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ് സഫയര്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഗ്ലേഷ്യര്‍ ഗ്രേ എന്നിവയാണ് അവ. കൈയില്‍ ഒതുങ്ങിയിരിക്കുന്ന വിധത്തിലാണ് ഓണര്‍ 9 ലൈറ്റിന്റെ രൂപകല്‍പ്പന. ഭാരം കുറഞ്ഞ ഫോണിന്റെ കനവും താരതമ്യേന കുറവാണ്. 18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ ഫോണ്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും സമാനമായ മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ വളരെ മുന്നിലാണ്.

ഓണര്‍ 9 ലൈറ്റ് ഏറ്റവും മികവ് പുലര്‍ത്തിയിരിക്കുന്നത് ക്യാമറകളുടെ കാര്യത്തിലാണ്. ഫോണില്‍ മുന്നിലും പിന്നിലും രണ്ട് വീതം ക്യാമറകളുണ്ട്. ഹാര്‍ഡ്‌വെയര്‍ ലെവല്‍ ബൊക്കേ ഇഫക്ട് നല്‍കാന്‍ കഴിയുന്ന 13 MP+ 2MP ക്യാമറകളാണ് ഇവ.

ഹുവായിയുടെ സ്വന്തം ഒക്ടാകോര്‍ പ്രോസസ്സറായ കിരിന്‍ (Kirin) 659 ആണ് ഓണര്‍ 9 ലൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 3GB, 4GB റാമുകളില്‍ ഫോണ്‍ ലഭ്യമാണ്. ഇവയുടെ സ്‌റ്റോറേജ് യഥാക്രമം 32 GBയും 64 GBയുമാണ്. മള്‍ട്ടിടാസ്‌കിംഗിലും ഫോണിന്റെ പ്രകടനം മികച്ചുനില്‍ക്കുന്നു. എഫ്എം, ബ്ലൂടൂത്ത് 4.2, വൈഫൈ, 4G VoLTE, USBOTG മുതലായവയമാണ് മറ്റ് പ്രധാന സവിശേഷതകള്‍.

Top