director kamal casted manju warrier in his next film aami

പ്രശസ്ത എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി മഞ്ജു വാര്യര്‍ അഭിനയിക്കും.

നേരത്തെ ആമിയില്‍ നായികയായി നിശ്ചയിച്ചിരുന്നത് ബോളിവുഡ് താരം വിദ്യാ ബാലനെയായിരുന്നു, എന്നാല്‍ ചിത്രത്തില്‍നിന്ന് പിന്മാറുകയാണെന്ന് വിദ്യ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

നായികയായി മനസ്സില്‍ കണ്ടത് വിദ്യയെ ആണെങ്കിലും അവര്‍ക്ക് പകരം മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമാകുമ്പോള്‍ തനിക്ക് ആശങ്കയില്ലെന്ന് കമല്‍ പറഞ്ഞു.

വിദ്യാ ബാലന്റെ പിന്മാറ്റത്തിലൂടെ തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും നടിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മ്മാതാവ് റാഫേല്‍ പറഞ്ഞു.

Top