‘കമ്മാരനെ’ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു . . പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപ്

ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന കമ്മാരസംഭവം ഇന്ന് തിയേറ്ററിലെത്തുന്നതിനിടയില്‍ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കമ്മാരസംഭവം തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ സിനിമയാണെന്നും കേരളത്തിലെ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നതായും ദിലീപ് കുറിച്ചു.

രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദൈവത്തിനു സ്തുതി,
എന്നെ നെഞ്ചോട് ചേര്‍ത്തുനിറുത്തുന്ന,കേരളത്തിലെ പ്രേക്ഷകര്‍ക്കും,എന്റെ ചങ്കായ ആരാധര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും,കടപ്പാടും അറിയിക്കുന്നതിനൊപ്പം,
‘കമ്മാര സംഭവം’ ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ സവിനയം സമര്‍പ്പിക്കുകയാണ്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥ സിനിമയാണിത്!!
എന്നെ വിശ്വസിച്ച് ഈ കഥാപാത്രങ്ങളെ ഏല്‍പ്പിച്ച സംവിധായകനോടും,തിര്‍ക്കഥാകൃത്തിനോടും,നിര്‍മ്മാതാവിനോടും നൂറുശതമാനം നീതി പുലര്‍ത്തിയീട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,
നിങ്ങള്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളോടെ സ്വീകരിക്കുമ്‌ബോഴാണു അതിനുപൂര്‍ണ്ണതയുണ്ടാവുന്നത്. നിങ്ങളേവരുടേയും,പ്രാര്‍ത്ഥനയും,കരുതലും എനിക്കൊപ്പം എന്നുമുണ്ടാവണമെന്ന പ്രാര്‍ത്ഥനയോടെ,
‘കമ്മാരനെ’ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു.
എല്ലാവര്‍ക്കും
മലയാള പുതുവര്‍ഷാശംസകള്‍.

Top