ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നു; ആദ്യം തൊടുപുഴയിലെന്ന് സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോകുന്നു.

മൂന്നു സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. ഇതിലാദ്യം തൊടുപുഴയിലെന്നാണ് സൂചന.

കൊച്ചി തോപ്പുംപടിയിലെ സ്വിഫ്റ്റ് ജംഗ്ഷന്‍, എംജി റോഡില്‍ അബാദ് പ്ലാസ എന്നിവിടങ്ങളിലും, തൃശൂരിലെ പ്രമുഖ ഹോട്ടലും ഇതില്‍പ്പെടും.

ദിലീപിന് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്.

Top